Header Ads

  • Breaking News

    കാരുണ്യം ബഡ്സ് സ്കൂൾ ബസ് മുഖ്യമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു

    img_3103-1.jpg

    അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കാരുണ്യം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പുതിയ ബസ്  മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. വാഹനത്തിന്റെ താക്കോൽ മുഖ്യമന്ത്രിയിൽ നിന്നും അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ ഏറ്റുവാങ്ങി.

    കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ വാർഷികപദ്ധതിയിലുൾപ്പെടുത്തി ഇനോസ് എയർ പ്രൊഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. 27 വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം ആണ് കാരുണ്യം ബഡ്സ് റീഹാബിലിറ്റേഷന് സെന്റർ.    

    പിണറായി കൺവെൻഷൻ സെന്റർ പരിസരത്ത് നടന്ന പരിപാടിയിൽ ഡോ. വി ശിവദാസൻ എം പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസന്ന, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഇ.കെ സരിത, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്യാട്ട്, പഞ്ചായത്ത് അംഗങ്ങളായ വി സജിത, ടി.വി പ്രജീഷ്, എം.കെ അബ്ദുൽ ഖാദർ, കെ സുധാകരൻ, ബി.ബി വത്സല, സിഡിഎസ് ചെയർപേഴ്സൺ എൻ ഉഷ, പഞ്ചായത്ത് അസി. സെക്രട്ടറി ടി.വി സുനീഷ്, ഇനോസ് പ്രൊഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സിനിയർ മാനേജർ എം ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad