Header Ads

  • Breaking News

    ഖത്തറിലെ ഇറാന്‍ ആക്രമണം; കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി



    കൊച്ചി: ഖത്തറിലെ ഇറാന്റെ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ നിന്നുള്ള 17 സര്‍വീസുകളും കണ്ണൂരില്‍ നിന്നുള്ള 12 സര്‍വീസുകളും തിരുവനന്തപുരത്ത് നിന്നുള്ള എട്ട് സര്‍വീസുകളുമാണ് റദ്ദാക്കിയത്. വ്യോമ പാതകള്‍ തുറന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

    കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് പുലര്‍ച്ചെ 1: 20 ന് അബുദാബിയിലേക്ക് പോവേണ്ടിയിരുന്ന ഇന്റിഗോ വിമാനം യാത്രക്കാരെ ചെക്കിന്‍ ചെയ്തതിന് ശേഷം തിരിച്ചയച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നലെയും ഇന്നുമായി ix 385 ദമാം,ix 321റിയാദ്,ix 347 അബുദാബി, ix 337 മസ്‌ക്കറ്റ്,ix 351 ഷാര്‍ജ വിമാനങ്ങളും റദ്ദാക്കി. പുലര്‍ച്ചെ രണ്ടരക്ക് ദോഹയില്‍ നിന്നും കരിപ്പൂരിലെത്തി 3:35 ന് മടങ്ങേണ്ടിയിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും റദ്ദാക്കി.

    No comments

    Post Top Ad

    Post Bottom Ad