Header Ads

  • Breaking News

    ഭാവിതലമുറയ്ക്കായി വികസിത ലോകം നിർമ്മിക്കുന്നതിനൊപ്പം ആരോഗ്യമുള്ള പ്രകൃതിയും നമുക്കു കാത്തുസൂക്ഷിക്കാം;മുഖ്യമന്ത്രി



    തിരുവനന്തപുരം: പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന വ്യാപകമായ പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ഉയർത്തുന്നത്. കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ ആവാസവ്യവസ്ഥയുടെ താളം തെറ്റാതെ നോക്കേണ്ട കൂട്ടായ ഉത്തരവാദിത്തം നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്.

    നാടിൻ്റെ വികസനം സുസ്ഥിരവും പ്രകൃതി സൗഹാർദം മുൻനിർത്തിയുള്ളതുമാകണം. അന്ധമായ മുതലാളിത്ത ചൂഷണത്തിനു പകരം പ്രകൃതി സമ്പത്തിൻ്റെ നിയന്ത്രിതവും ജനാധിപത്യപരവുമായ ഉപയോഗം ഉറപ്പു വരുത്താൻ സാധിക്കണം. ഭാവിതലമുറയ്ക്കായി വികസിത ലോകം നിർമ്മിക്കുന്നതിനൊപ്പം ആരോഗ്യമുള്ള പ്രകൃതിയും നമുക്കു കാത്തുസൂക്ഷിക്കാം. ഏവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ നേരുന്നു.


    No comments

    Post Top Ad

    Post Bottom Ad