കാറിൻ്റെ ബോണറ്റിനുള്ളിൽ കയറിയ മൂർഖനെ പിടികൂടി
മയ്യിൽ ചെക്കിയാട്ട് കാവിനടുത്ത് കെ.ഓ.ഗംഗാധരൻ നമ്പ്യാരുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ബോണറ്ററിൻ്റെ എഞ്ചിൻ്റെ ഉള്ളിൽ കയറിയ മൂർഖൻ പാമ്പിനെ അതി സാഹസികമായി പിടികൂടി. മുറ്റത്ത് നിന്നിരുന്ന ഗoഗാധരൻ മൂർഖൻ പാമ്പ് കാറിൻ്റെ ഉള്ളിൽ കയറുന്നത് കാണുകയായിരുന്നു. വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെടുകയാണ് ചെയ്തത്. കേരളാ ഫോറസ്റ്റ് സർപ്പാ വളണ്ടിർ ടീമിൽപെട്ടതും കണ്ണൂർ പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗങ്ങളുമായ സുചീന്ദ്രൻ മൊട്ടമ്മൽ, വി.കെ.വിജയകുമാർ മാസ്റ്റർ, ജബ്ബാർ അടുക്കം എന്നിവർ ചേർന്ന് അതി സാഹസീകമായി പിടികൂടി. ഫോറസ്റ്റ് ഓഫീസർമാരുടെ നിർദ്ദേശാനുസരണം ആവാസവ്യവസ്ഥയിലേക്ക് വിട്ടയച്ചു.
No comments
Post a Comment