തളിപ്പറമ്പ്:
 തളിപ്പറമ്പ്- പട്ടുവം റോഡിൽ ചിറവക്ക് -പുളിമ്പറമ്പ് ഭാഗത്ത് വീണ്ടും ഗതാഗതം നിരോധിച്ചു. ഇന്നലെയുണ്ടായ കനത്ത മഴയെ തുടർന്ന് പട്ടുവം റോഡിൽ ദേശീയപാത ബൈപ്പാസ് കടന്നുപോകുന്ന ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞതോടെയാണ് ഗതാഗതം പൂർണമായും നിരോധിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മണ്ണിടിച്ചിൽ ആരംഭിച്ചത്.

അപ്പോൾ തന്നെ ഇരുചക്ര വാഹനങ്ങൾ ഒഴികെ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ വീണ്ടും മണ്ണിടിച്ചിൽ തുടർന്നതിനാൽ രാത്രിയോടെ പൂർണ്ണമായും റോഡ് അടച്ചിടുകയായിരുന്നു. പുളിമ്പറമ്പിലേയ്ക്ക് ഉള്ള താൽകാലിക പാതയുടെ ഒരു വശമാണ് ഇടിഞ്ഞത്