Header Ads

  • Breaking News

    പാസ്‌പോര്‍ട്ടും ഇ-പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം എന്ത് ? എങ്ങനെ എളുപ്പത്തില്‍ സ്വന്തമാക്കാം ?


    പലര്‍ക്കുമുള്ള ഒരു സംശയമാണ് പാസ്‌പോര്‍ട്ടും ഇ- പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായും വേഗത്തിലുള്ള പ്രോസസ്സിങ്ങിനുമായി എംബഡഡ് ചിപ്പ് ഉള്ള പേപ്പര്‍, ഇലക്ട്രോണിക് പാസ്‌പോര്‍ട്ടാണ് ഇ-പാസ്‌പോര്‍ട്ട്.

    ഇ-പാസ്‌പോര്‍ട്ടിന്റെ മുന്‍ കവറിന് താഴെയായി സ്വര്‍ണ്ണ നിറത്തിലുള്ള ഒരു ചെറിയ ചിഹ്നം പ്രിന്റ് ചെയ്തിട്ടുണ്ട്. ഇത് സാധാരണ പാസ്‌പോര്‍ട്ടുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കും. പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി, ഫോട്ടോ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങള്‍ ഈ ചിഹ്നത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

    പാസ്‌പോര്‍ട്ട് പൂര്‍ണ്ണമായും തുറക്കാതെയോ ബാര്‍കോഡ് സ്‌കാന്‍ ചെയ്യാതെയോ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ചിപ്പ് വേഗത്തില്‍ വായിക്കാന്‍ സാധിക്കും. ഇ-പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നത് എങ്ങനെയെന്നാണ് ഇനി പറയാന്‍ പോകുന്നത്.

    ഔദ്യോഗിക പാസ്‌പോര്‍ട്ട് സേവാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    പുതിയ ഉപയോക്താക്കള്‍ ഒരു അക്കൗണ്ടിനായി സൈന്‍ അപ്പ് ചെയ്യണം

    നിലവിലുള്ള ഉപയോക്താക്കള്‍ ലോഗിന്‍ ചെയ്യുക

    ഇ-പാസ്‌പോര്‍ട്ട് അപേക്ഷ പൂരിപ്പിച്ച് പാസ്‌പോര്‍ട്ട് സേവാ കേന്ദ്ര (പിഎസ്‌കെ)യിലോ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്ര (പിഒപിഎസ്‌കെ)യിലോ അപ്പോയിന്റ്മെന്റ് എടുക്കുക.

    ഇ-പാസ്‌പോര്‍ട്ടിനുള്ള ഫീസ് അടയ്ക്കുക.

    ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കുന്നതിനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ഷെഡ്യൂള്‍ ചെയ്ത സമയത്ത് പിഎസ്‌കെ അല്ലെങ്കില്‍ പിഒപിഎസ്‌കെ സന്ദര്‍ശിക്കുക.

    No comments

    Post Top Ad

    Post Bottom Ad