Header Ads

  • Breaking News

    ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് ; തലശ്ശേരി സ്വദേശിനിയുടെ 12 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ




    കണ്ണൂർ :-  ഫെയ്‌സ്‌ബുക്ക് വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തലശ്ശേരി സ്വദേശിനിയുടെ 12,06,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ ടി.എം മുഹമ്മദ് മൊയിനുദ്ദീൻ, വി.പി.അഖിൽ എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി.നി ധിൻരാജിൻറെ മേൽനോട്ടത്തിൽ കണ്ണൂർ സിറ്റി അഡീഷണൽ എസ്‌പി സജേഷ് വാഴാളപ്പിലിൻ്റെ നിർദേശപ്രകാരം കണ്ണൂർ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്.

    ഫെയ്‌സ്ബുക്ക് വഴി ബന്ധ പ്പെട്ട് ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയെക്കൊണ്ട് വിവിധ അക്കൗണ്ടുകളിലേക്ക് 12,06,000 രൂപ പലതവണകളായി നിക്ഷേപിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ മുഹമ്മദ് മൊ യിനുദ്ദീൻ്റെ അക്കൗണ്ടിലേക്കാ ണ് പണം ട്രാൻസ്‌ഫർ ചെയ്ത ത്. അഖിലാണ് അക്കൗണ്ടുകൾ സംഘടിപ്പിച്ച് സൈബർ തട്ടിപ്പു കാർക്ക് എത്തിച്ചുകൊടുക്കു ന്നത്. ഇയാളുടെ കൈയിൽ നിന്ന് മറ്റാളുകളുടെ പേരിൽ എടുത്തതായ 15-ഓളം ബാങ്ക് പാസ്ബുക്കുകളും എടിഎം കാർഡുകളും ചെക്ക്‌ബു ക്കുകളും കണ്ടെടുത്തു. പിടിച്ചെടുത്ത അക്കൗണ്ടു കളുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ധാരാളം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ ടി.പി.പ്രജീഷ്, അസി. സബ് ഇൻസ്പെക്ടർ ജ്യോതി, സിപിഒമാരായ സുനിൽ, ഷിനോജ് എന്നിവരാണ് അന്വേ ഷണസംഘത്തിൽ ഉണ്ടായിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad