Header Ads

  • Breaking News

    12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ മദ്രസ അധ്യാപകൻ 7 മാസത്തിന് ശേഷം പിടിയിൽ

    കൊണ്ടോട്ടിയിൽ 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ മദ്രസ അധ്യാപകൻ ഏഴ് മാസങ്ങൾക്ക് ശേഷം പിടിയിൽ. പെരിന്തൽമണ്ണ കൊളത്തൂർ കൊണ്ടെത്ത് മുഹമ്മദ് ഷ്‌റഫിനെയാണ്(33) പിടികൂടിയത്. കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഏഴ് മാസങ്ങൾക്ക് ശേഷം അറസ്റ്റ്

    പീഡനത്തിന് ശേഷം ഇരയായ കുട്ടിയുടെ പരാതിയിൽ കേസ് എടുത്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഡൽഹി, അജ്മീർ, ഹൈദരാബാദ്, മംഗലാപുരം എന്നിവിടങ്ങളിലാണ് ഏഴ് മാസങ്ങളിലായി ഒളിവിൽ കഴിഞ്ഞത്.

    പോലീസിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവിൽ സെക്കന്തരാബാദിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. പോലീസ് പുറകെ വരുന്നുവെന്ന് മനസ്സിലാക്കിയ ഇയാൾ ഇവിടെ നിന്ന് ട്രെയിനിൽ മംഗലാപുരത്തേക്ക് കടന്നു. ട്രെയിനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കുട്ടികളെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ മുമ്പും മൂന്ന് കേസുകളുണ്ട്.

    No comments

    Post Top Ad

    Post Bottom Ad