Header Ads

  • Breaking News

    ‘പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ll’; ചർച്ചയായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന





    മലയാള സിനിമയിലെ പ്രമുഖനടനെതിരെ ആരോപണം ഉന്നയിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നുമാണ് നിർമാതാവിൻ്റെ മുന്നറിയിപ്പ്. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ, ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും പറഞ്ഞു. കൊച്ചിയിൽ നടന്ന സിനിമ പ്രമോഷൻ പരിപാടിക്കിടെ ആണ് നടൻ്റെ പേര് വെളിപ്പെടുത്താതെയുള്ള വിമർശനം.

    ‘‘മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും.’’ എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകള്‍. അതേസമയം നിരവധിപ്പേർ ലിസ്റ്റിനെ വിമർശിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. കൃത്യമായ കാരണം പറയാതെയുള്ള ഇത്തരം അഭിപ്രായപ്രകടനങ്ങൾ ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കാനേ സഹായിക്കൂ എന്ന് ആണ് പലരുടെയും പ്രതികരണം.





    No comments

    Post Top Ad

    Post Bottom Ad