Header Ads

  • Breaking News

    ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന അനർഹരെ കണ്ടെത്താൻ വീണ്ടും പരിശോധന ആരംഭിച്ചു




    ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന അനർഹരെ കണ്ടെത്താൻ സർക്കാർ വീണ്ടും പരിശോധന തുടങ്ങി. ഗവ. ജീവനക്കാർ, വലിയ വീടുള്ളവർ, മറ്റു പെൻഷനുകൾ കൈപ്പറ്റുന്നവർ, വിലകൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണു പരിശോധന. പെൻഷൻ കൈപ്പറ്റിയ 1,458 സർക്കാർ ജീവനക്കാരെ മുൻ പരിശോധനയിൽ കണ്ടെത്തി 200 പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഒട്ടേറെ വകുപ്പുകൾ സസ്പെൻഷൻ അടക്കമുള്ളവ ഒഴിവാക്കി 18% പലിശ സഹിതം പെൻഷൻ തുക തിരിച്ചു പിടിച്ചു. പൊതുഭരണ വകുപ്പിൽ സസ്പെൻഡു ചെയ്യപ്പെട്ട 4 ശുചീകരണ തൊഴിലാളികളെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തിരുന്നു.


    No comments

    Post Top Ad

    Post Bottom Ad