Header Ads

  • Breaking News

    മകള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചത് യൂട്യൂബിനായി വീഡിയോകള്‍ ഷൂട്ട് ചെയ്യാനാണെന്ന് ഹാരിസ് മൽഹോത്ര




    തന്റെ മകള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചത് യൂട്യൂബിനായി വീഡിയോകള്‍ ഷൂട്ട് ചെയ്യാനാണെന്ന്  ജ്യോതി മൽഹോത്രയുടെ പിതാവ് ഹാരിസ് മൽഹോത്ര. വാർത്താ ഏജൻസിയായ എൻഐയോടായിരുന്നു പിതാവിൻ്റെ പ്രതികരണം. പിടിച്ചെടുത്ത ഫോണുകൾ തിരികെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  മകള്‍
    പാകിസ്ഥാനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയാണെന്നും പിതാവ് പറഞ്ഞു.

    തൻ്റെ മകൾ വീഡിയോ ഷൂട്ട് ചെയ്യാനായി പാകിസ്ഥാനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാറുണ്ട്. എല്ലാ അനുമതിയും എടുത്ത ശേഷമായിരിക്കും ഇങ്ങനെ പോകുക. അവിടെ മകൾക്ക് സുഹൃത്തുക്കൾ ഉണ്ടെങ്കിലും അവരെ വിളിച്ചാൽ എന്താണ് പ്രശ്നം എന്നും പിതാവ് ചോദിച്ചു. മറ്റൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല എന്നും പിടിച്ചുവെച്ച ഫോണുകളും മറ്റും തിരിച്ചുതരണമെന്നും പിതാവ് പറഞ്ഞു.

    ഇവർ പാക്കിസ്ഥാന് ഇൻ്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.’ട്രാവൽ വിത്ത് ജോ’ എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിൻ്റെ പേര്. 2023-ൽ ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചതായും അവിടെ വെച്ച് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്.

    ഓപ്പറേഷൻ സിന്ധൂരിനെ തുടർന്നു കേന്ദ്ര സർക്കാർ ഡാനിഷിനെ 2025 മേയ് 13-ന് പദവിയിൽ നിന്ന് പുറത്താക്കി. നിരവധി പാക്കിസ്ഥാന്ഇൻ്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് ജ്യോതിയെ ഡാനിഷ് പരിചയപ്പെടുത്തിയതായി കണ്ടെത്തി. ഇന്ത്യയിലെ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അവർ പങ്കുവെച്ചതായും സോഷ്യൽ മീഡിയ പാക്കിസ്ഥാനെക്കുറിച്ചുള്ള പ്രതിച്ഛായ പ്രദർശിപ്പിക്കാൻ സജീവമായി ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു.


    No comments

    Post Top Ad

    Post Bottom Ad