സമാന്തരപാതകള്‍ തകര്‍ന്നു; ഒറ്റപ്പെട്ട് ചെമ്പൻന്തൊട്ടി ഗ്രാമം
നടുവിൽ: ഒരു പാതയിലെ രണ്ടു പാലങ്ങളുടെ അപ്രോച്ച് റോഡ് ഇല്ലാതായതോടെ തീർത്തും ഒറ്റപ്പെട്ട് ചെമ്ബന്തൊട്ടി ഗ്രാമം.ശ്രീകണ്ഠപുരം -ചെമ്ബന്തൊട്ടി, ചെമ്ബന്തൊട്ടി -നടുവില്‍ റോഡുകളിലെ സമാന്തര പാതകളാണ് പെരുമഴയില്‍ ഇല്ലാതായത്.
സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്ബന്തൊട്ടി-നടുവില്‍ റൂട്ടിലെ കൊക്കായി പാലത്തിന്‍റെ പ്രവൃത്തി ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നിർമിച്ച സമാന്തരപാതയും ശ്രീകണ്ഠപുരം-ചെമ്ബന്തൊട്ടി റൂട്ടിലെ ചെമ്ബന്തൊട്ടി പാലത്തിന്‍റെ സമാന്തരപാതയുമാണ് പെരുമഴയില്‍ കുത്തിഒലിച്ചുപോയത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് ഗ്രാമങ്ങളെ തന്നെ ഒറ്റപെടുത്തിയ ദുരന്തം.
ചെമ്ബന്തൊട്ടി, കൊക്കായി പാലങ്ങളുടെ നിർമാണം തുടക്കം മുതല്‍ തന്നെ ഇഴഞ്ഞായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിനെതിരേ പ്രദേശത്തുകാരുടെ സമൂഹമാധ്യമ കൂട്ടായ്മയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രാഷ്‌ട്രീയ പോരിനപ്പുറത്തേക്ക് പ്രതിഷേധം കനക്കുകയാണ്. വിവിധ സംഘടന ങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങിക്കഴിഞ്ഞു. ശ്രീകണ്ഠപുരം കൊട്ടൂർവയലില്‍ അശാസ്ത്രീയമായ റോഡ് നിർമാണം കാരണം ചെളി നിറഞ്ഞ് വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ഈ ഭാഗത്തും കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ ശ്രീകണ്ഠപുരം -ചെമ്ബന്തൊട്ടി -നടുവില്‍ വാഹന യാത്ര ബാലികേറാമലയായി മാറി. ഇനി ചെമ്ബന്തൊട്ടിക്കാർക്ക് ചുഴലി, കരയത്തുംചാല്‍, ചെമ്ബേരി വഴി ചുറ്റി കറങ്ങേണ്ട അവസ്ഥയാണ്. ബസ് യാത്രയും താറുമാറാകാനാണ് സാധ്യത. റോഡ് കരാറുകാർ ബദല്‍ സംവിധാ നങ്ങള്‍ ഒരുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനും മഴ വില്ലനാകുകയാണ്. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് പ്രവൃത്തി നടത്തുന്ന തൊഴിലാളികള്‍ മാറിനിന്നിരുന്നു.

No comments
Post a Comment