ഇടുക്കി വട്ടവടയിൽ കനാലിൽ മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി : ദുരൂഹതയെന്ന് പോലീസ്

ഇടുക്കി : വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ചെറിയ കനാലിൽ വീണ് മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
കനാലിന് സമീപത്തായി വട്ടവട പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. ഇതിന് സമീപത്തു നിന്നാണ് മൃതദേഹവും കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത തോന്നിയ ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment