Header Ads

  • Breaking News

    സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിൻ്റെ മരണം ഡോക്ടറുടെ ചികിത്സാ പിഴവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു

    കണ്ണൂർ, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിൻ്റെ മരണം ഡോക്ടറുടെ ചികിത്സാ പിഴവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. തളിപ്പറമ്പ് കുറുമാത്തൂർ മുയ്യം മുണ്ടപ്പാലം സ്വദേശി പുളുക്കൂൽ ഹൗസിൽ പുരുഷോത്തമൻ്റെ മകൻ മണികണ്ഠൻ (38) ആണ് മരണപ്പെട്ടത്. ഉറക്കകുറവ് കാരണം 3 ന് രാത്രി 8.30 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ പുലർച്ചെ 3 മണിയോടെ യുവാവ് മരണപ്പെട്ടത്.തുടർന്ന് ഡോക്ടറുടെ ചികിത്സാ പിഴവാണെന്ന് കാണിച്ച് യുവാവിൻ്റെ ബന്ധുകരിമ്പം സ്വദേശി പി.നിശാന്ത് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.മുയ്യത്തെ
    പുരുഷോത്തമന്‍-ലത ദമ്പതികളുടെ മകനാണ്.
    ഭാര്യ: രസ്‌ന.
    മകള്‍: അനൈന.
    സഹോദരങ്ങള്‍: ഷര്‍മില്‍, വിനയ.

    No comments

    Post Top Ad

    Post Bottom Ad