Header Ads

  • Breaking News

    കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി




    കുവൈത്ത് സിറ്റി:- കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂര്‍ സ്വദേശി സൂരജ്, എറണാകുളം സ്വദേശിയായ ബിന്‍സി എന്നിവരാണ് മരിച്ചത്.

    വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസ സ്ഥലത്താണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.വഴക്കിനിടെ ദമ്പതിമാര്‍ പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ തമ്മില്‍ തര്‍ക്കിക്കുന്നത് കേട്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്.

    രാവിലെ കെട്ടിടത്തിലെ കാവല്‍ക്കാരന്‍ വന്ന് നോക്കിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്. ഇരുവരുടെയും കൈയില്‍ കത്തി ഉണ്ടായിരുന്നതായും വിവരമുണ്ട്.

    സൂരജ് കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിലാണ് നഴ്സായി ജോലി ചെയ്തിരുന്നത്. ബിന്‍സി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സാണ്.

    ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്‌ളാറ്റിൽ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള ശ്രമത്തിലായിരുന്നു ഇവർ.അതിനാല്‍ ദമ്പതിമാരുടെ മക്കളെ നാട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് ദാരുണ സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും തുടര്‍ നടപടികള്‍ സ്വീകരിച്ചു.

    No comments

    Post Top Ad

    Post Bottom Ad