Header Ads

  • Breaking News

    അശാസ്ത്രീയ ചികിത്സകള്‍ സമൂഹത്തിന് അപകടം: അക്യുപങ്ചറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ



    അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അശാസ്ത്രീയ ചികിത്സകള്‍ സമൂഹത്തിന് വലിയ അപകടമാണെന്നും, ഇത്തരത്തിലുള്ള തെറ്റായ പ്രചാരണം സാമൂഹ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വിരുദ്ധത പോലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ സമൂഹത്തെ പിന്നോട്ടടുപ്പിക്കുന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    അശാസ്ത്രീയതക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ മാസം മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ അസ്മ എന്ന യുവതി അക്യുപങ്ചര്‍ ചികിത്സയിലായിരുന്നു പ്രസവം നടത്തിയത്. വീട്ടിൽ തന്നെ അശാസ്ത്രീയമായി നടത്തിയ പ്രസവത്തിനിടയിൽ അസ്മ മരണപ്പെടുകയായിരുന്നു. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് അസ്മയുടെ മരണമുണ്ടായത്. ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടന്നിരുന്നെങ്കിലും, പിന്നീട് ഗര്‍ഭിണിയായ വിവരം ആരെയും അറിയിക്കാതെ ആണ് വീട്ടില്‍ പ്രസവം നടത്തിയത്.

    അസ്മയുടെ ഭർത്താവ് സിറാജുദ്ദീൻ അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന ആളായിരുന്നു. വീട്ടിൽ നടത്തിയ മൂന്നു പ്രസവവും ഇയാളുടെ നിർദ്ദേശ പ്രകാരം നടന്നത് ആയിരുന്നു.അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസ്മയുടെ മരണത്തിന് ശേഷം അക്യുപങ്ചര്‍ ചികിത്സയുടെ അശാസ്ത്രീയതയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അശാസ്ത്രീയ ചികിത്സ മൂലം ജീവന്‍ നഷ്ടമായ സഹോദരിയുടെ അനുഭവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.

    ഈ സംഭവത്തില്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും, ശാസ്ത്രീയമായ ചികിത്സകള്‍ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.അശാസ്ത്രീയ ചികിത്സകള്‍ പ്രചരിപ്പിക്കുന്നവര്‍ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും, അവരെ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    ഈ സംഭവത്തില്‍ ആരോഗ്യരംഗത്ത് ശാസ്ത്രീയതയുടെ പ്രാധാന്യം വീണ്ടും മുന്നോട്ട് കൊണ്ടുവന്നു. ജനങ്ങള്‍ ശാസ്ത്രീയമായ ചികിത്സകളില്‍ മാത്രമേ വിശ്വാസം വെക്കേണ്ടതുള്ളൂ എന്നും, തെറ്റായ ചികിത്സാ രീതികള്‍ സമൂഹത്തിന് വലിയ അപകടം സൃഷ്ടിക്കുമെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.


    No comments

    Post Top Ad

    Post Bottom Ad