Header Ads

  • Breaking News

    തിരുവനന്തപുരത്തിനും ബാംഗ്ലൂരിന് ഇടയിൽ രാത്രികാല വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ


    തിരുവനന്തപുരം നോർത്തിൽ നിന്നും സർവീസ് ആരംഭിച്ച് ബാംഗ്ലൂർ വിശ്വേശ്വരയ്യാ ടെർമിനലിൽ സർവീസ് അവസാനിപ്പിക്കുന്ന തരത്തിൽ പുതുതായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചു.

    വൈകുന്നേരം 7 30ന് തിരുവനന്തപുരം നോർത്തിൽ നിന്നും സർവീസ് ആരംഭിച്ച കോട്ടയം വഴി ബാംഗ്ലൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് ട്രെയിനിന്റെ സമയക്രമം റെയിൽവേ ബോർഡിലേക്ക് അന്തിമംഗീകരത്തിനായി സമർപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്തിനും ബാംഗ്ലൂരിന് ഇടയിൽ രാത്രികാല വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടുകൂടി ബാംഗ്ലൂരിൽ പഠനാവശ്യത്തിനും തൊഴിലിനുമായി പോകുന്ന ആയിരക്കണക്കിന് മലയാളികൾക്ക് വലിയ അനുഗ്രഹമാകും. ഈ ട്രെയിൻ എത്രയും വേഗം യാഥാർത്ഥ്യമാകുന്നതിനായി ഈ മാസം അവസാനം റെയിൽവേ മന്ത്രി വിളിച്ചു ചേർത്തിട്ടുള്ള  കേന്ദ്ര റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ ആവശ്യം ഉന്നയിക്കും.

    No comments

    Post Top Ad

    Post Bottom Ad