പെൺമക്കളെ പീഡിപ്പിച്ച പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ വാടക ക്വാട്ടേർസിൽ താമസിപ്പിച്ച് പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. സ്റ്റേഷൻ പരിധിയിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന 58കാരനെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. കൂടെതാമസിക്കുന്ന 13ഉം 14ഉം വയസുള്ള പെൺമക്കളെയാണ് പീഡിപ്പിച്ചത്.13 കാരിയെ 2022 നവമ്പറിലും 14 കാരിയെ 2023 മാർച്ചിലുമാണ് പീഡിപ്പിച്ചത്.ഭാര്യയുമായി അകന്നു കഴിയുന്ന ഇയാൾ പെൺമക്കളുമായി കണ്ണൂരിൽ വാടക ക്വാട്ടേർസിലാണ് താമസം. കൗൺസിലിംഗിനിടെയാണ് കുട്ടികൾ പീഡനവിവരം പുറത്തു പറഞ്ഞത്.തുടർന്ന് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകി. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് രണ്ടു പരാതികളിലായി പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ രണ്ടു കേസെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
No comments
Post a Comment