അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു
അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. ഫാമിലെ ജോലിക്കാരനായ ഝാർഖണ്ഡ് സ്വദേശി രവി (35)യാണ് കൊല്ലപ്പെട്ടത്. തൊഴിലാളികൾ തമ്മിലെ ത൪ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.കൊലപാതകത്തിന് പിന്നാലെ ഇതേ ഫാമിൽ ജോലിക്കാരനായ അസം സ്വദേശി നൂറിൻ ഇസ്ലാമിനെ കാണാതായിട്ടുണ്ട്. ഇയാളാണ് പ്രതിയെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
L

No comments
Post a Comment