Header Ads

  • Breaking News

    ഭീകരരെ സഹായിച്ചതിന് പിടിയിലായി; സുരക്ഷാ സേനയെ വെട്ടിച്ച് നദിയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചു

    കാശ്മീരിൽ സുരക്ഷാ സേനയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു. കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംതിയാസ് അഹമ്മദ് മഗ്രേ(23)യാണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ ഇയാൾ പാറക്കെട്ടിന് മുകളിൽ നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു

    ശനിയാഴ്ചയാണ് മഗ്രേയെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുൽഗാമിലെ ടാങ്മാർഗിൽ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും നൽകിയതായി ഇയാൾ സമ്മതിച്ചു. ബീകരരുടെ ഒളിത്താവളം കാണിച്ച് തരാമെന്നും ഇംതിയാസ് പറഞ്ഞു. ഞായാറാഴ്ച ഒളിത്താവളത്തിലേക്ക് പോകുന്നതിനിടെ ഇയാൾ സുരക്ഷാ സേനയെ വെട്ടിച്ച് ഓടുകയായിരുന്നു

    രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെഷാവ് നദിയിലേക്ക് ചാടിയ ഇംതിയാസ് നീന്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും മുങ്ങിത്താഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ഇംതിയാസിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തുവന്നു.

    No comments

    Post Top Ad

    Post Bottom Ad