Header Ads

  • Breaking News

    പാട്ടിലൂടെയുള്ള രാഷ്ട്രീയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റാപ്പര്‍ വേടന്‍



    പാട്ടിലൂടെയുള്ള രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റാപ്പർ വേടൻ. തന്നെ
    വിമർശിക്കുന്ന ചില രാഷ്ട്രീയക്കാർ സ്വകാര്യമായി വിളിച്ച് പിന്തുണ നൽകാറുണ്ടെന്നും വിമര്ശിക്കുന്ന സംഘപരിവാര് പ്രവര്ത്തകര് മടുക്കുമ്പോള് നിര്ത്തിക്കോളുമെന്നും വേടന് പറഞ്ഞു. എൻഐക്ക് നൽകിയ പരാതി വൈകിയതിൽ അത്ഭുതം തോന്നുന്നുവെന്നും അന്ന് തന്നെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.ജനാധിപത്യ രാജ്യത്ത് ആരെയും വിമർശിക്കാനുള്ള അവകാശം നിലനിൽക്കുന്നുണ്ടെന്നും, ആ വിമർശനം തുടരുമെന്നും വേടൻ പ്രതികരിച്ചു.

    കേസുകൾ പല പരിപാടികളെയും ബാധിച്ചിട്ടുണ്ട്. അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തുഷാർ വെള്ളാപ്പള്ളി തന്നെ അനുകൂലിച്ചതിൻ്റെ കാരണം അറിയില്ല, പഞ്ചായത്ത് തെരഞ്ഞെടുപ്പ് അല്ലെയെന്നും വേടൻ കൂട്ടിച്ചേർത്തു.

    പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്നുകാട്ടി റാപ്പർ വേടനെതിരെ പാലക്കാട് നഗരസഭ ഭരണസിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറാണ് എൻഐഎയ്ക്ക് പരാതി നൽകിയത്. മോദി കപട ദേശീയവാദിയെന്ന വേടൻ്റെ പരാമർശത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad