Header Ads

  • Breaking News

    നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്; മകളെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചതറിയില്ല, കൊലപാതകം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒറ്റപ്പെടുത്തിയതിനാലെന്ന് മൊഴി



    ആലുവയില്‍ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുമായ സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും മക്കളുടെ കാര്യംപോലും നോക്കാന്‍ പ്രാപ്തിക്കുറവുണ്ടെന്നും പൊലീസ് പറഞ്ഞു.

    കുട്ടുകുടുംബം പോലെ കഴിഞ്ഞ സാഹചര്യം അച്ഛന്റെ സഹോദരന്‍ മുതലെടുത്തുവെന്ന് വ്യക്തമാക്കിയ പൊലീസ് അമ്മ കുട്ടികളെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന മൊഴികള്‍ തള്ളി.

    അതേസമയം കുട്ടിയെ അച്ഛന്റെ അടുത്ത ബന്ധു പീഡിപ്പിച്ച വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് സന്ധ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടിയില്‍ അമിത താല്പര്യ കാണിക്കുന്നത് അസ്വസ്ഥപ്പെടുത്തിയെന്നും കുട്ടിയില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചുവെന്നും സന്ധ്യ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഭര്‍ത്താവിന്റെ വീട്ടില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad