Header Ads

  • Breaking News

    ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ



    വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം ഉണ്ടൻകോട് പീച്ചിയോട് സ്വദേശി അജിതാണ്(19) പോക്‌സോ കേസിൽ പിടിയിലായത്.

    ഹോട്ടൽ ജീവനക്കാരനാണ് അജിത്. വിവാഹ വാഗ്ദാനം നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏറെക്കാലം പീഡിപ്പിച്ചെന്നാണ് പരാതി. സുഹൃത്തിന്റെ സഹപാഠിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

    വീട്ടുകാർ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയി. തുടർന്നാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


    No comments

    Post Top Ad

    Post Bottom Ad