Header Ads

  • Breaking News

    മൂന്നാറില്‍ പുലി വളർത്തു നായയെ കടിച്ചുകൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്



    മൂന്നാറിൽ പുലി വളർത്തു നായയെ കടിച്ചു കൊന്നു. പുലിയെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു.മൂന്നാര്‍ ദേവികുളം സെന്‍ട്രല്‍ ഡിവിഷനിലാണ് പുലിയെത്തിയത്.ഓട്ടോറിക്ഷാ ഡ്രൈവറായ രവിയുടെ വളര്‍ത്തുനായയെയാണ് പുലി കടിച്ചുകൊന്നത്. നായയെ കാണാതായോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്.
    വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നേരത്തെ കടുവയുടെയും കാട്ടുപോത്തിന്‍റെയും സാന്നിധ്യം ജനവാസ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.


    No comments

    Post Top Ad

    Post Bottom Ad