മലപ്പുറത്ത് ഡെങ്കിപ്പനി വ്യാപകം;720 പേർക്ക് രോഗബാധ കണ്ടെത്തി

മലപ്പുറം ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു.നിലവിൽ ഡെങ്കിപ്പനിയാണ് പകർച്ചപ്പനികളിലെ പ്രധാന വില്ലൻ.തിരൂർ തലക്കാട്, വെട്ടം, പുറത്തൂർ, മംഗലം, തിരുനാവായ പഞ്ചായത്തുകളിലായി 70 പേർക്ക് രോഗബാധയുണ്ടായി.വെട്ടം പഞ്ചായത്തിൽമാത്രം 17 പേർക്ക് രോഗബാധയുണ്ടായി. തിരൂർ നഗരസഭയിൽ ഗൾഫ് മാർക്കറ്റ് പരിസരത്തും ചെമ്പ്ര റോഡിലും സമീപപ്രദേശങ്ങളിലുമായി നിലവിൽ 14 പേർക്ക് രോഗബാധയുണ്ട്.താനാളൂരിൽ എട്ടുപേർക്ക് രോഗബാധ റിപ്പോർട്ട്ചെയ്തിട്ടുണ്ട്. ചുങ്കത്തറ, എടവണ്ണ, മങ്കട, കാളികാവ്, മേലാറ്റൂർ, വേങ്ങര എന്നിവിടങ്ങളിൽ രോഗബാധയുണ്ടായിട്ടുണ്ട്.
No comments
Post a Comment