Header Ads

  • Breaking News

    സൗജന്യ ആധാര്‍ അപ്‌ഡേഷന്‍ ജൂണ്‍ 14 വരെ; അത് കഴിഞ്ഞാല്‍ ഫീസ് ഈടാക്കും; സമയപരിധി പ്രഖ്യാപിച്ച് യു.ഐ.ഡി.എ.ഐ





    സൗജന്യമായി ആധാര്‍ അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള അവസരം ജൂണ്‍ 14 ന് അവസാനിക്കും. ആധാര്‍ ഉടമകള്‍ക്ക് സ്വന്തമായോ ആധാര്‍ സെന്ററുകള്‍ വഴിയോ പണം നല്‍കാതെ അപ്‌ഡേഷന്‍ നടത്തുന്നതിനാണ് യുണീക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ (യു.ഐ.ഡിഎ.ഐ) സമയപരിധി നിശ്ചയിച്ചത്. അതിന് ശേഷം 50 രൂപ വീതം ഫീസ് ഈടാക്കുമെന്നും യു.ഐ.ഡിഎ.ഐ അറിയിച്ചു


    മാത്രമല്ല, വ്യക്തികള്‍ക്ക് സ്വയം ഓണ്‍ലൈനില്‍ അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള സൗകര്യമുണ്ടാകില്ല. ഓണ്‍ലൈന്‍ സെന്ററുകളില്‍ നേരിട്ട് എത്തേണ്ടി വരും


    *10 വര്‍ഷം കൂടുമ്പോള്‍ അപ്‌ഡേഷന്‍*


    നേരത്തെ 2024 ഡിസംബര്‍ 14 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. പിന്നീട് ആറ് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു ആധാര്‍ എന്റോള്‍മെന്റ് ആന്റ് അപ്‌ഡേഷന്‍ റെഗുലേഷന്‍ 2016 അനുസരിച്ച് 10 വര്‍ഷം കൂടുമ്പോള്‍ പൗരന്‍മാര്‍ ആധാര്‍ അപ്‌ഡേഷന്‍ നടത്തണം. വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ ഇത്തരത്തില്‍ മാറ്റാം. പേര്, ജനനതീയ്യതി, വിലാസം, ഭാഷ തുടങ്ങിയ ഏതാനും മാറ്റങ്ങള്‍ കാര്‍ഡ് ഉടമക്ക് സ്വയം ചെയ്യാനാകും. ബയോമെട്രിക് അപ്‌ഡേഷനുകള്‍ക്ക് ആധാര്‍ സെന്ററുകളെ സമീപിക്കണം.സൗജന്യ സമയപരിധി


     കഴിയുന്നതിന് മുമ്പ് എല്ലാവരും ആധാറിലെ വിവരങ്ങള്‍ പുതുക്കാന്‍ ശ്രമിക്കണമെന്ന് യു.ഐ.ഡിഎ.ഐ അറിയിപ്പില്‍ ആവശ്യപ്പെട്ടു. വ്യക്തികള്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ https://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത ശേഷം ഡോക്യുമെന്റ് അപ്‌ഡേഷന്‍ ഓപ്ഷന്‍ വഴി വിവരങ്ങളില്‍ മാറ്റം വരുത്താനാകും. ഈ സൗകര്യം ജൂണ്‍ 14 ന് ശേഷം അവസാനിപ്പിക്കും. പിന്നീട് അധാര്‍ സെന്ററുകളില്‍ നേരിട്ടെത്തി അപ്‌ഡേഷനുകള്‍ നടത്തേണ്ടി വരും

    No comments

    Post Top Ad

    Post Bottom Ad