Header Ads

  • Breaking News

    ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈൻ ടോം ചാക്കോ എക്‌സൈസ് ഓഫീസിൽ ഹാജരായി


    ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ഷൈൻ ടോം ചാക്കോ ആലപ്പുഴ എക്‌സൈസ് ഓഫീസിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് നടൻ ചോദ്യം ചെയ്യലിനായി ഹാജരായത്. ഷൈനിനെ കൂടാതെ നടൻ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരോടും ഹാജരാകാൻ എക്‌സൈസ് നിർദേശിച്ചിരുന്നു

    ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനക്ക്(ക്രിസ്റ്റീന) രണ്ട് നടൻമാരുമായും മോഡലുമായും ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കഞ്ചാവ് ഇടപാട് സംബന്ധിച്ച തെളിവുകളൊന്നും ലബിച്ചിട്ടില്ല.

    ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവുകടത്തിനെ കുറിച്ച് നേരത്തെ ചില വിവരങ്ങൾ കൈമാറിയിരുന്നതായി സൂചനയുണ്ടായിരുന്നു. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് പ്രമുഖ നടന് വേണ്ടിയാണെന്നും ഷൈൻ പറഞ്ഞതായും വിവരമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad