മധുവിധുവിനായി കശ്മീരിലെത്തി; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥനും
ശ്രീനഗർ: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊലപ്പെട്ടവരിൽ കൊച്ചിയിൽ നിന്നുള്ള നാവിക സേന ഉദ്യോഗസ്ഥനും. ഹരിയാന സ്വദേശി വിനയ് നർവാളാണ് (26) കൊല്ലപ്പെട്ടത്. ഈ മാസം 16ന് വിവാഹിതനായ വിനയ് നർവാൾ ഭാര്യക്കൊപ്പം ഹണിമൂൺ ആഘോഷിക്കാനാണ് കശ്മീരിലെത്തിയത്.
വിനയുടെ ഭാര്യ സുരക്ഷിതയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രണ്ട് വർഷം മുമ്പാണ് വിനയ് നാവികസേനയിൽ ചേർന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ട് ജമ്മുകശ്മീരിലെ പഹൽഗാമില്‍ വന്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
No comments
Post a Comment