Header Ads

  • Breaking News

    മലപ്പട്ടം വനിതാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു




    മലപ്പട്ടം:-ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മലപ്പട്ടത്ത് ആരംഭിച്ച വനിതാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ രാഷ്ട്രീയത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി യോജിപ്പുണ്ടാവണമെന്നും കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവില്‍ 31 ശതമാനവും വനിതാ സംരംഭങ്ങളാണ്. കേരളത്തില്‍ സംരംഭങ്ങള്‍ക്ക് സാധ്യതകള്‍ ഏറെയാണെന്നും മന്ത്രി പറഞ്ഞു. 

    ഇരിക്കൂര്‍ ബ്ലോക്ക്പഞ്ചായത്ത് പൈതല്‍ മലയില്‍ ഒരേക്കര്‍ ഭൂമിയില്‍ നടപ്പിലാക്കാന്‍ പോകുന്ന ഡെസ്റ്റിനേഷന്‍ ടൂറിസം വികസന പദ്ധതിയുടെ ഡിപിആര്‍ മന്ത്രി പ്രകാശനം ചെയ്തു. ഇരിക്കൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷനായി. ഇരിക്കൂര്‍ ബ്ലോക്ക്പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

    60 സെന്റ് ഭൂമിയില്‍ 92.80 മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണമുള്ള ഒരുനില കെട്ടിടത്തിന്റെ നിര്‍മാണ ചെലവ് 26 ലക്ഷം രൂപയാണ്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി നിര്‍മിച്ച കെട്ടിടം വനിതാ സംരംഭകര്‍ക്ക് വാടകയ്ക്ക് നല്‍കും.

    ഇരിക്കൂര്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ എസ് ലിസി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ജോസഫ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ പി രേഷ്മ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ മുനീര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി രാജേശ്വരി, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി, മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ചന്ദ്രന്‍ മാസ്റ്റര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ ടി വി ശ്രീകാന്ത്, രാഷ്ട്രീയ പ്രതിനിധികളായ എം സി രാഘവന്‍, എം പി രാധാകൃഷ്ണന്‍, പി പി ഉണ്ണിക്കൃഷ്ണന്‍, എം പി സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad