Header Ads

  • Breaking News

    വീട്ടിൽ മെത്താംഫിറ്റമിൻ വില്പന ; എക്സൈസ് പരിശോധനയിൽ 29 കാരൻ പിടിയിൽ




    കാസർഗോഡ് :- കാസർഗോഡ് 17.23 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശിയായ മുഹമ്മദ്‌ റാസിഖ് പി.എം (29) ആണ് പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനകളിലാണ് ഇയാൾ കുടുങ്ങിയത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രശോഭ് കെ.എസും സംഘവുമാണ് റെയ്‌ഡ് നടത്തിയത്.

    സ്വന്തം വീട് കേന്ദ്രീകരിച്ച് തന്നെ മുഹമ്മദ് റാസിഖ് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്നു എന്നാണ് എക്സൈസിന് ലഭിച്ച വിവരം. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.കെ.വി സുരേഷ്, പ്രമോദ് കുമാർ വി, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ നൗഷാദ് കെ, പ്രജിത്ത് കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ടി.വി, സോനു സെബാസ്റ്റ്യൻ, രാജേഷ് പി, ഷിജിത്ത് വി.വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ റീന.വി, അശ്വതി വി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജിഷ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

    മറ്റൊരു സംഭവത്തിൽ കണ്ണൂർ പേരാവൂരിൽ 10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിലായി. ഗാന്ധിഗ്രാമം നഗർ സ്വദേശി സുരേഷ്.കെ.ജി (59) എന്നയാളാണ് പിടിയിലായത്. പേരാവൂർ എക്സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.പത്മരാജനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

    പ്രിവന്റീവ് ഓഫീസർ സന്തോഷ് കൊമ്പ്രാങ്കണ്ടി, പ്രിവന്റീവ് ഓഫീസർമാരായ വിജയൻ പി, സുനീഷ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവദാസൻ പി.എസ്, സിനോജ് വി എന്നിവരും പരിശോധന നടത്തിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad