Header Ads

  • Breaking News

    യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പുക, പരിഭ്രാന്തി; പരിശോധനയില്‍ പുകവലിച്ച മലയാളി കുടുങ്ങി


    യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നുയര്‍ന്ന പുകയും തുടര്‍ന്ന് പ്രവര്‍ത്തിച്ച സുരക്ഷാ അലാമുകളും യാത്രക്കാരെയും ജീവനക്കാരെയും വലിയ പരിഭ്രാന്തിയിലാണാക്കിയത്. ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. പരിശോധനകള്‍ക്കൊടുവില്‍ യാത്രക്കിടെ പുകവലിച്ച മലയാളിയെ പിടികൂടുകയായിരുന്നു.ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ് പിടിയിലായത്. ലൈറ്റര്‍ ഒളിപ്പിച്ചുകടത്തിയാണ് 54-കാരനായ യാത്രക്കാരന്‍ ഈ പണി ചെയ്തത്. ഇയാള്‍ ശുചിമുറിയില്‍ നിന്ന് പുകവലിക്കുകയായിരുന്നു. പുക ഉയര്‍ന്നതോടെ അലാമുകള്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനെ പിടികൂടിയത്. തിരുവനന്തപുരത്തെത്തിയപ്പോള്‍ വലിയതുറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.വിമാനത്തിനുള്ളില്‍ പുകവലിക്കുന്നത് കുറ്റകരമാണ്. അടുത്തിടെ സമാനമായ സംഭവത്തില്‍ മറ്റൊരു മലയാളി പിടിയിലായിരുന്നു. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇത്തരം സംഭവങ്ങള്‍ തടയാന്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്.


    No comments

    Post Top Ad

    Post Bottom Ad