Header Ads

  • Breaking News

    പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോക്ടർ ജോർജ് പി അബ്രഹാം തൂങ്ങിമരിച്ച നിലയിൽ



    പ്രശസ്ത വൃക്കരോഗ വിദഗ്ദൻ ഡോക്ടർ ജോർജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം നെടുമ്പാശേരിയിലെ ഫാംഹൗസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലേക്ഷോർ ആശുപത്രിയിലെ സീനിയർ സർജനാണ്. 25 വർഷത്തിനിടെ വ്യക്തിഗതമായി രണ്ടായിരത്തി അഞ്ഞൂറിലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.

    ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഇവിടെയെത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടർ ആണ് ജോർജ് പി എബ്രഹാം.

    ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ സർജനെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട്.

     

    No comments

    Post Top Ad

    Post Bottom Ad