Header Ads

  • Breaking News

    രണ്ടാഴ്ച്ചത്തെ പരിചയം, 3കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ശ്രുതി കാമുകനൊപ്പം പോയി, ഒടുവിൽ കണ്ടത് റെയിൽവേ ട്രാക്കിൽ



    ആലപ്പുഴ: ആലപ്പുഴയിൽ അവിവാഹിതനായ യുവാവും വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതിയും ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരൂക്കുറ്റി പള്ളാക്കൽ സലിംകുമാർ (കണ്ണൻ-38),പാണാവള്ളി കൊട്ടുരുത്തിയിൽ ശ്രുതി (35) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടാഴ്ച്ച മുമ്പാണ് യുവതി സലീം കുമാറിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

    ഭർത്തൃമതിയും മൂന്നുകുട്ടികളുടെ മാതാവുമാണ് ശ്രുതി. അവിവാഹിതനായ സലിംകുമാറുമായി യുവതി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രുതിയുടെ ഭർതൃ സഹോദരന്റെ വർക്ക്‌ഷോപ്പിലെ ജീവനക്കാരനായിരുന്നു സലിംകുമാർ. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ഇവിടെ ജോലിക്ക് കയറിയത്. വർക്ക്‌ഷോപ്പിന് എതിർവശത്താണ് ശ്രുതിയുടെ വീട്. അങ്ങനെയാണ് ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

    ഇന്നലെ പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇരുവരും ജീവനൊടുക്കിയത്. സലിംകുമാറിന്റെ ബൈക്കിലാണ് ഇരുവരും ആലപ്പുഴയിലെത്തിയത്. എഫ്സിഐ ഗോഡൗണിനു സമീപത്തുവെച്ചാണ് ഇരുവരും ട്രെയിന് മുന്നിൽ ചാടിയത്.

    No comments

    Post Top Ad

    Post Bottom Ad