Header Ads

  • Breaking News

    നഴ്സിങ് കോളേജ് റാഗിങ്ങ്; കത്തി, കോമ്പസ്, ഡമ്പല്‍, കരിങ്കല്‍ കഷ്ണങ്ങള്‍ കണ്ടെത്തി


    കോട്ടയം ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നഴ്സിങ് കോളേജ് പോസ്റ്റലിലെ ക്രൂര റാഗിംഗിന് ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെത്തി. റാഗിങ്ങ് നടന്ന മുറിയില്‍ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോമ്പസ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച മുറിവുകളില്‍ കൂടുതല്‍ വേദനിപ്പിക്കാന്‍ ഉപയോഗിച്ച ലോഷനും കണ്ടെടുത്തിട്ടുണ്ട്. മുറിയിലെ മുഴുവന്‍ സാധനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മുറി സീല്‍ ചെയ്തു.

    തെളിവുകളായി ലഭിച്ച വസ്തുക്കള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ എടുത്തതിനുശേഷം ഹോസ്റ്റലില്‍ വിശദമായ തെളിവെടുപ്പ് നടത്തും. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുപ്പ് ഇന്നും തുടരും.

    അതേസമയം റാഗിങ്ങിനെതിരെ നാല് വിദ്യാര്‍ത്ഥികള്‍ കൂടി കോളേജിന്റെ ആന്റി റാഗിംഗ് സെല്ലില്‍ പരാതി നല്‍കിയി. ഇതില്‍ ഒരാള്‍ പൊലീസിനും പരാതി നല്‍കി.

    ജൂനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ ക്രൂരമായ റാഗിംഗ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നെന്നും വിവരവും പുറത്തുവരുന്നു. റാഗിങ്ങ് വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നും സൂചനയുണ്ട്. ക്രൂരത പുറത്തുവന്നതോടെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ നീക്കം ചെയ്തു.

    അതേസമയം റാഗിങ്ങ് വിവരം അറിഞ്ഞില്ലെന്നാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. ഇതില്‍ പൊലീസിന് സംശയമുണ്ട്.



    No comments

    Post Top Ad

    Post Bottom Ad