Header Ads

  • Breaking News

    നിര്‍ത്തിയിട്ട ബസില്‍ യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായി: കുറ്റവാളി പിടിയില്‍


    പൂനെ: പൂനെയില്‍ നിര്‍ത്തിയിട്ട സര്‍ക്കാര്‍ ബസ്സില്‍ 26 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ദത്താത്രേയ ഗഡെ (37) ആണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും മോഷണം, കവര്‍ച്ച, പിടിച്ചുപറിക്കല്‍ തുടങ്ങി അര ഡസന്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവില്‍ പൂനെ ജില്ലയിലെ ഷിരൂരില്‍ നിന്നുമാണ് പ്രതി പിടിയിലായത്. ഒരു കേസില്‍ 2019 മുതല്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാള്‍.

    ഫെബ്രുവരി 26ന് പുലര്‍ച്ചെ ബസ് കാത്തു നില്‍ക്കുമ്പോഴാണ് 26 കാരിയെ മറ്റൊരു ബസിന്റെ കണ്ടക്ടര്‍ എന്ന വ്യാജന കൂട്ടിക്കൊണ്ടുപോയി ദത്താത്രേയ ഗഡെ ബലാല്‍സംഗം ചെയ്തത്. മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ വെച്ചായിരുന്നു ബലാല്‍സംഗം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതി. ഇവടെയെത്തിയ പ്രതി സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്ന് യുവതിയോട് പറഞ്ഞു. ബസ് വരുന്ന സ്ഥലം കാണിക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് കിടന്നിരുന്നബസിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

    പൊലീസ് സ്റ്റേഷനു 100 മീറ്റര്‍ അകലെ മാത്രം നടന്ന കൊടും ക്രൂരത വലിയ വിവാദമായതോടെ പൊലീസ് പ്രതിക്കായി വലവിരിച്ചു. വിവിധ ഭാഗങ്ങളിലായി 13 ഓളം സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പ്രതിക്കായി അന്വേഷണം നടത്തിയത്. ഒടുവില്‍ ഡ്രോണടക്കം ഉപയോഗിച്ച് ഷിരൂരിലെ കരിമ്പ് പാടങ്ങളില്‍ വ്യാഴാഴ്ച നടത്തിയ തെരച്ചിലാണ് പ്രതി പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയുടെ ഫോട്ടോ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ദത്താത്രേയയെ കണ്ടെത്തുന്നവര്‍ക്കോ ഇയാളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്കും ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.


    No comments

    Post Top Ad

    Post Bottom Ad