Header Ads

  • Breaking News

    ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ച് ഒരാൾ മരിച്ചു;ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



    മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു.തിരുവനന്തപുരം ആക്കുളത്ത് ആണ് സംഭവം. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ചായിരുന്നു അപകടം. ആക്കുളം പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു.അമിത വേഗതയിൽ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു. കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad