Header Ads

  • Breaking News

    മിഹിറിന്റെ മരണത്തെക്കുറിച്ച് മിണ്ടരുത്’; വിദ്യാര്‍ത്ഥികളെ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി മിഹിറിന്റെ അമ്മ




    തൃപ്പുണിത്തുറയിലെ വിദ്യാര്‍ത്ഥി മിഹിറിന്റെ മരണത്തില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി മിഹിറിന്റെ അമ്മ. സ്‌കൂളിന്റെ നിയമമനുസരിച്ച് ഡീബാര്‍ ചെയ്യുമെന്ന് കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി മിഹിറിന്റെ അമ്മ ആരോപിച്ചു. ‘മിഹിറിന്റെ മരണത്തെക്കുറിച്ച് മിണ്ടരുത്’ എന്നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ കുട്ടികളോട് പറഞ്ഞിരിക്കുന്നതെന്ന് മിഹിറിന്റെ അമ്മ പറഞ്ഞു. എന്നാല്‍ ഭയക്കാതെ മിഹിറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട് തുറന്ന് പറയണമെന്ന് അമ്മ രജ്ന ആവശ്യപ്പെട്ടു. റാഗിംഗിനെ തുടര്‍ന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഹിര്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. മിഹിറിന്റെ രക്ഷിതാക്കള്‍ പോലീസിന് കൈമാറിയ പരാതിയിലാണ് ക്രൂരമായ റാഗിങ്ങിനെ കുറിച്ച് പുറംലോകം അറിയുന്നത്. സ്‌കൂളില്‍ വെച്ചും, സ്‌കൂള്‍ ബസില്‍ വെച്ചും മകന്‍ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കളക്ടറേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ്. ആത്മഹത്യ ചെയ്ത മുനീർ അഹമ്മദിന്‍റെ രക്ഷിതാക്കളും ആരോപണവിധേയരായ സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളും തെളിവെടുപ്പിനെത്തി.


    No comments

    Post Top Ad

    Post Bottom Ad