Header Ads

  • Breaking News

    എല്ലാ ജില്ലകളിലും മെഗാ ജോബ് എക്സ്പോ ഉണ്ടാകും, അതിനു മുമ്പായും പിന്നിലായും ചെറു ജോബ് ഡ്രൈവുകളും ഉണ്ടാകും: ഡോ. തോമസ് ഐസക്

    മെഗാ ജോബ് എക്സ്പോ ഉണ്ടാക്കിയ മാറ്റത്തെ കുറിച്ച് വ്യക്തമാക്കി ഡോ. തോമസ് ഐസക്. മെഗാ ജോബ് എക്സ്പോ ഉണർത്തിയിരിക്കുന്ന ആവേശമാണ് തുടർന്നുള്ള പരിശീലനങ്ങളുടെയും ജോബ് ഡ്രൈവുകളുടെയും ഉത്തേജനം എന്നാണ് തോമസ് ഐസക് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. എല്ലാ ജില്ലകളിലും ഇതുപോലെ മെഗാ ജോബ് എക്സ്പോ ഉണ്ടാകും. അതിനു മുമ്പായും പിന്നിലായും ചെറു ജോബ് ഡ്രൈവുകളും ഉണ്ടാകും. മെഗാ ജോബ് എക്സ്പോയ്ക്കും പരിശീലനം ആകാം. പക്ഷേ ചെറു ജോബ് ഡ്രൈവുകൾക്ക് കൃത്യമായ പരിശീലനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇന്ന് വിജ്ഞാനകേരളം പദ്ധതിയെക്കുറിച്ച് ആലപ്പുഴയിൽ എല്ലാവർക്കും അറിയാം. പങ്കെടുത്താൽ ജോലികിട്ടുമെന്നും ബോധ്യമുണ്ട്. ഈ വിശ്വാസ്യത നേടാതെ തൊഴിൽ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനാകില്ല. ആ ലക്ഷ്യം നേടിയിരിക്കുന്നു. മെഗാ എക്സ്പോയെ കുറിച്ച് വന്ന വാർത്തകളും അദ്ദേഹം പങ്കുവെച്ചു. മാധ്യമ സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

    ഡോ. തോമസ് ഐസക്കിന്റെ പോസ്റ്റ്

    ആലപ്പുഴ മെഗാ ജോബ് എക്സ്പോയുടെ തുടർ ജോബ് ഡ്രൈവുകളെക്കുറിച്ചുള്ള എന്റെ പ്രസ്താവന വായിച്ചപ്പോൾ ഒരാൾ പ്രസക്തമായൊരു ചോദ്യം ചോദിച്ചു. എന്നാൽ പിന്നെ എന്തിനായിരുന്നു മെഗാ എക്സ്പോ? പരിശീലനം നൽകി ഉദ്യോഗാർത്ഥിക്കളെ ഏതാനും കമ്പനികൾക്ക് വേണ്ടിയുള്ള ജോബ് ഡ്രൈവുകളിൽ അണിനിരത്തുന്നതല്ലെ കൂടുതൽ ഫലപ്രദം?

    മെഗാ ജോബ് എക്സ്പോ ഉണർത്തിയിരിക്കുന്ന ആവേശമാണ് തുടർന്നുള്ള പരിശീലനങ്ങളുടെയും ജോബ് ഡ്രൈവുകളുടെയും ഉത്തേജനം. ഇന്ന് വിജ്ഞാനകേരളം പദ്ധതിയെക്കുറിച്ച് ആലപ്പുഴയിൽ എല്ലാവർക്കും അറിയാം. പങ്കെടുത്താൽ ജോലികിട്ടുമെന്നും ബോധ്യമുണ്ട്. ഈ വിശ്വാസ്യത നേടാതെ തൊഴിൽ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനാകില്ല. ആ ലക്ഷ്യം നേടിയിരിക്കുന്നു.

    എല്ലാ ജില്ലകളിലും ഇതുപോലെ മെഗാ ജോബ് എക്സ്പോ ഉണ്ടാകും. അതിനു മുമ്പായും പിന്നിലായും ചെറു ജോബ് ഡ്രൈവുകളും ഉണ്ടാകും. മെഗാ ജോബ് എക്സ്പോയ്ക്കും പരിശീലനം ആകാം. പക്ഷേ ചെറു ജോബ് ഡ്രൈവുകൾക്ക് കൃത്യമായ പരിശീലനം നൽകും.

    മെഗാ ജോബ് എക്സ്പോയുടെ വിജയത്തിന് ഏറ്റവും വലിയ പങ്കുവഹിച്ചത് ആലപ്പുഴയിലെ മാധ്യമങ്ങളാണ്. മേളയ്ക്ക് പിറ്റേന്ന് ആലപ്പുഴയിൽ ഇറങ്ങിയ പത്രങ്ങളുടെ വാർത്തകളാണ് ചിത്രങ്ങളായി നൽകിയിരിക്കുന്നത്. ഇതിനപ്പുറം എങ്ങനെയാണ് ഈ പുതു സംരംഭത്തെ പ്രോത്സാഹിപ്പിക്കുക. മേള കണ്ടപ്പോൾ മാത്രമല്ല, അതിനുമുമ്പും വിജ്ഞാന ആലപ്പുഴയെ കുറിച്ച് എല്ലാ പത്രങ്ങളിലും വന്നുകൊണ്ടിരിന്നു. മേളയുടെ വിജയത്തിന് ഇതൊരു പ്രധാന ഘടകമായി. എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും നന്ദി.


    No comments

    Post Top Ad

    Post Bottom Ad