ട്രാൻ. ബസുകളില്‍ ഏപ്രില്‍ മുതല്‍ ഓണ്‍ലൈൻ ടിക്കറ്റ്
കെ.എസ്.ആർ.ടി.സി ബസുകളില്‍ ടിക്കറ്റിനായി ചില്ലറ തപ്പി മെനക്കെടേണ്ട. ഏപ്രില്‍ മുതല്‍ എല്ലാ ബസുകളിലും ഓണ്‍ലൈൻ ടിക്കറ്റിംഗ് സംവിധാനം വരും.
തിരുവനന്തപുരത്ത് ചിലയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏർപ്പെടുത്തിയ സംവിധാനമാണ് വ്യാപിപ്പിക്കുന്നത്. ഇതിനായി ക്യു.ആർ കോഡ് സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്ര് മെഷീൻ സ്വകാര്യ കമ്ബനിയുടെ സഹകരണത്തോടെ ലഭ്യമാക്കും.
ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് കാശ് നല്‍കാം. ഡെബിറ്റ് കാർഡ് സൗകര്യവും ഉണ്ടാകും. ഇന്റർനെറ്റ് സൗകര്യം കുറവുള്ള മലയോരമേഖലകളില്‍ ഓഫ്‌ലൈനായും ക്യു.ആർ കോഡ് ഉപയോഗിച്ച് ടിക്കറ്രെടുക്കാം. കെ.എസ്.ആർ.ടി.സി ബസ് എത്തുന്ന സമയം, എവിടെ എത്തി, ഏത് റൂട്ട് എന്നിവ അറിയുന്നതിനായി മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി വികസിപ്പിച്ച ആപ്ളിക്കേഷനാണ് ഇതിനായി ഉപയോഗിക്കുക. ഈ കമ്ബനി തന്നെയാകും ടിക്കറ്റ് മെഷീനുകള്‍ ലഭ്യമാക്കുക.
No comments
Post a Comment