Header Ads

  • Breaking News

    ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമ്മന്റിന് ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്



    ജില്ലാ ഡെപ്യൂട്ടി കമ്മീഷണറായ വർനാലി ദേക ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് താഴെ ഒരാൾ ‘ഇന്ന് മേക്കപ്പ് ഇട്ടില്ലേ മാം’ എന്ന് കമ്മന്റിട്ടു. ഇതിന് താഴെ അമിത് ചക്രവർത്തി എന്ന യുവാവ് ചിരിക്കുന്ന ഇമോജിയിട്ടിരുന്നു.ഇതിനാണ് കേസെടുത്തത്.. അസമിലെ കൊക്രാജർ ജില്ലയിലാണ് സംഭവംഅമിതിന് പുറമേ മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നരേഷ് ബരുവ, അബ്ദുൽ സുബൂർ ചൗധരി എന്നിവരാണ് മറ്റുളളവർ. വർനാലി ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നരേഷ് ബരുവയാണ് കേസിനാസ്പദമായ കമന്റിട്ടത്. ബരുവയുടെ കമന്റിന് താഴെ നിങ്ങളുടെ പ്രശ്നം എന്താണെന്ന് വർനാലി ചോദിച്ചിരുന്നു. തന്നെ അധിക്ഷേപിക്കുന്നതിന് മുൻപ് ജോലിയിൽ ശ്രദ്ധിക്കൂവെന്നും സൈബർ പൊലീസിൽ പരാതി നൽകുമെന്നും വർനാലി പറഞ്ഞു. ഇതിന് പിന്നാലെയാണ് വർനാലി പൊലീസിൽ പരാതി നൽകിയത്.

    No comments

    Post Top Ad

    Post Bottom Ad