Header Ads

  • Breaking News

    പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 16 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.


    കണ്ണൂർ : പെരിങ്ങോം മാടക്കാംപൊയില്‍ കോടന്നൂരിലെ സുരേന്ദ്രന്റെ മകന്‍ കൊവ്വക്കാരന്‍ വീട്ടില്‍ കെ.ശ്രീജിത്ത് എന്ന വാവയെയാണ്(36) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.  2022 ഡിസംബറില്‍ പയ്യന്നൂര്‍ പോലീസ് പരിധിയില്‍ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷ വെവ്വേറെ തന്നെ അനുഭവിക്കണം. പയ്യന്നൂര്‍ എസ്.ഐയായിരുന്ന കെ.വി.മുരളിയാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad