Header Ads

  • Breaking News

    കൊച്ചിയിലെ 15കാരന്റെ മരണത്തിന് പിന്നില്‍ റാഗിങ്; സ്‌കൂളിലെ ശുചിമുറിയിലെ ക്ലോസറ്റ് നക്കിച്ചു, നേരിട്ടത് കൊടിയ പീഡനം


    കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 വയസ്സുകാരന്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. മിഹിര്‍ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരം. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു. ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.

    ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥി തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിന്റെ മുകളില്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്‌കൂളിലെ സഹപാഠികളുടെ റാഗിങ്ങിനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി. മകന്‍ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍ രചന ദമ്പതികളുടെ മകന്‍ മിഹിറാണ് ഫ്‌ലാറ്റിലെ 26-ാം നിലയില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.


    No comments

    Post Top Ad

    Post Bottom Ad