Header Ads

  • Breaking News

    കൊച്ചിയിൽ കടയുടെ ലൈസൻസ് പുതുക്കാൻ 10,000 രൂപ വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ



    കൊച്ചി: കൈക്കൂലി ആവശ്യപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിൽ. കടയ്ക്ക് ലൈസൻസ് പുതുക്കി നൽകുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ ജിഷ്ണു ആണ് വിജിലൻസിന്റെ പിടിയിലായത്. കോർപ്പറേഷനിലെ 16-ാം സർക്കിൾ ജൂനിയർ ഇൻസ്പെക്ടറാണ് അഖിൽ. പാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിനായാണ് അഖിൽ 10,000 രൂപ കടയുടമയിൽ നിന്ന് വാങ്ങിയത്.

    പരാതിക്കാരനായ കടക്കാരൻ സ്ഥാപനത്തിന്‍റെ ലൈസൻസ് പുതുക്കി നൽകാനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ലൈസൻസ് പുതുക്കാൻ അഖിൽ ജിഷ്ണു പണം ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാൻ വിജിലൻസിൽ അറിയിച്ചു. തുടർന്നാണ് വിജിലൻസ് സംഘം പ്രതിയെ പിടികൂടുന്നത്. വിജിലൻസ് പറഞ്ഞതനുസരിച്ച് കച്ചവടക്കാരൻ പണം നൽകാമെന്ന് അഖിലിനെ അറിയിച്ചു. ഇതുപ്രകാരം പണം വാങ്ങാനായി അഖിൽ ബൈക്കിലെത്തി. തുടർന്ന് പണം കൈമാറി. വിജിലന്‍സ് നൽകിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകളാണ് കടക്കാരൻ അഖിലിന് കൈമാറിയത്. പിന്നാലെ വിജിലൻസ് എത്തി അഖിലിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.

    എറണാകുളം വിജിലസ് യൂണിറ്റ് ഡി.വൈ.എസ്.പി ജി. സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ട് എസ്. ശശിധരൻ ഐ.പി.എസിന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണ സംഘം. ഇൻസ്പെക്ടർമാരായ ബിജോയ്, ജിജിൻ ജോസഫ് സബ് ഇൻസ്പെക്ടർമാരായ ജോഷി ജേക്കബ്, സുകുമാരൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒ മാരായ സുനിൽകുമാർ, ജിജിമോൻ, പ്രമോദ്കുമാർ, ധനേഷ്, മനു, എന്നിവർ സംഘത്തിലുണ്ടായിരുന്നു. കൈക്കൂലിയായി വാങ്ങിയ 10,000 രൂപ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.

    No comments

    Post Top Ad

    Post Bottom Ad