വിപണി പിടിക്കാൻ കച്ചകെട്ടിയിറങ്ങി നിസാൻ; വരുന്നു പട്രോൾ.
നിസാന്റെ പട്രോള്‍ എന്ന കരുത്തന്‍ ഇന്ത്യന്‍ വിപണിയില്ലിതുവരെ എത്തിയിട്ടില്ല. ഓഫ് റോഡ് യാത്രകള്‍, ഡെസേര്‍ട്ട് സഫാരികള്‍ തുടങ്ങി മോട്ടോര്‍ സ്‌പോര്‍ട്ടുകളില്‍ തലയെടുപ്പോടെ പായുന്ന വാഹനം ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിസാന്‍.
എസ് യു വി വിഭാഗത്തിൽ പെടുന്ന വാഹനം 2026-ൽ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. കംപ്ലീറ്റ് ബില്‍റ്റ് ഇന്‍ യൂണിറ്റ് വഴിയാണ് പട്രോൾ ഇന്ത്യന്‍ വിപണിയില്ലെത്തുക. ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ അടുത്തവര്‍ഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് നിസാനും പട്രോള്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നതെന്നാണ് റിപ്പോർട്ട്.
ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മാര്‍ക്കറ്റുകളിലാണ് ഇതു വരെ പട്രോള്‍ എത്തുന്നത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിൽ വൻ ഡിമാൻഡാണ് പട്രോളിനുള്ളത് ഇത് കണ്ടിട്ടാണ് 2025-ഓടെ പട്രോളിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകളും അവതരിപ്പിക്കാൻ നിസാൻ തയ്യാറാകുന്നത്.
2020 ൽ ഇന്ത്യൻ വിപണിയിൽ സാനിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പട്രോള്‍ ഇന്ത്യയിൽ എത്തിക്കാൻ നിസാൻ ആലോചിച്ചിരുന്നു. എക്‌സ്-ട്രെയില്‍ എന്ന എസ്.യു.വി അടുത്തിടെ സി.ബി.യു. റൂട്ട് വഴി നിസാൻ എത്തിച്ചിരുന്നു. ഇതേ രീതിയിലായിരിക്കും നിസാൻ പട്രോളും ഇന്ത്യൻ വിപണിയിൽ എത്തുക.
3.8 നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 3.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് വി6 പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് നിസാൻ പട്രോൾ ലഭിക്കുന്നത്. ഇതിൽ ഒരു പതിപ്പായിരിക്കും ഇന്ത്യൻ വിപണിയിലേക്കെത്തുക. ഒരുകോടി രൂപയ്ക്ക് മേലേയാണ് വാഹനത്തിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.
No comments
Post a Comment