ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ വിക്ഷേപണം 2026 ലേക്ക് നീട്ടി
ന്യൂഡൽഹി :- ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ 2026ൽ വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഗഗൻയാൻ അടുത്ത വർഷം വിക്ഷേപിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ദൗത്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു വിക്ഷേപണം നടത്തിയശേഷമായിരിക്കും ഗഗൻയാൻ വിക്ഷേപണമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ നാല് പദ്ധതി 2028ലും ഇന്ത്യയും അമേരിക്കയും സംയുക്തമായി നിർമിക്കുന്ന നിസാർ 2025ലും വിക്ഷേപിക്കും. ആകാശവാണിയിലെ സർദാർ പട്ടേൽ അനുസ്‌മരണ പ്രഭാഷണത്തിലാണ് ഗഗൻയാൻ ഉൾപ്പെടെയുള്ള വിക്ഷേപണത്തിലെ മാറ്റത്തെകുറിച്ച് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചത്.
No comments
Post a Comment