അന്‍വറിന് കളിതോക്ക് അയച്ച് യൂത്ത് ലീഗ്,’ഒരു കൊട്ട നാരങ്ങ’കൊടുത്ത് വിടുന്നു, ലീഗിനോട് വെള്ളം കലക്കിക്കോളൂ എന്ന് അന്‍വറും
നിലമ്പൂര്‍: എഡിജിപി എംആര്‍ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അന്‍വറിന് കളിത്തോക്ക് അയച്ച് യൂത്ത് ലീഗ്. എന്നാല്‍ ഇതിന് പിന്നാലെ രസികന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അന്‍വര്‍ എംഎല്‍എ.
ഫേസ് ബുക്കില്‍ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അന്‍വര്‍ യൂത്ത് ലീഗിന് നല്‍കിയ മറുപടി കത്തുന്ന വിവാദങ്ങള്‍ക്കിടയിലെ ചിരിയാവുകയാണ്. രാഷ്ട്രീയ എതിരാളികള്‍ക്ക് നര്‍മ്മവും പരിഹാസവും നിറഞ്ഞതായിരുന്നു എംഎല്‍എയുടെ മറുപടി.
No comments
Post a Comment