Header Ads

  • Breaking News

    ഒന്നാംസ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ്; രണ്ടാമത് 24, റിപ്പോര്‍ട്ടര്‍ മൂന്നാമത്




    ചാനല്‍പ്പോരില്‍ വീണ്ടും മുന്നില്‍ കയറി ഏഷ്യാനെറ്റ് ന്യൂസ്. ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന 24 ന്യൂസ് രണ്ടാമത് എത്തിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തന്നെ എത്തുന്ന കാഴ്ചയാണ് ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിങ്ങില്‍ കാണുന്നത്.

    ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം വന്ന നടിമാരുടെ വെളിപ്പെടുത്തല്‍ വിവാദം കടന്നുപോയ ആഴ്ചയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം വാര്‍ത്ത കാണുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ ചാനലുകൾക്കും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 24 ന്യൂസിനാണ് ഏറ്റവും അധികം പ്രേക്ഷക കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്


    വന്‍ മുന്നേറ്റത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒന്നാമത് നിന്ന 24 ന്യൂസിനെ മറികടന്ന് 109.05 പോയിന്റോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇക്കുറി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുന്നത്. 100.81 പോയിന്റോടെ 24 ന്യൂസ് രണ്ടാമതും റിപ്പോര്‍ട്ടര്‍ 92.81 പോയിന്റോടെ മൂന്നാമതുമാണ്.

    53.32 പോയിന്റോടെ മനോരമ ന്യൂസ് നാലാം സ്ഥാനത്തു തന്നെ മാറ്റമില്ലാതെ തുടരുകയാണ്. 41.67 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്. 21.70 പോയിന്റോടെ ജനം ടിവി ആറാമതും 19. 93 പോയിന്റോടെ തൊട്ടുപിറകില്‍ കൈരളിയുമുണ്ട്.17.07 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 13.64 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമതുമാണ്.

    നഷ്ടമായ ഒന്നാംസ്ഥാനം തിരിച്ചു പിടിച്ച ഏഷ്യാനെറ്റ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഏഷ്യാനെറ്റും രണ്ടാം സ്ഥാനത്തുള്ള 24 ഉം തമ്മില്‍ 9.05 വ്യത്യാസമാണുള്ളത്. കഴിഞ്ഞ ആഴ്ചയുണ്ടായിരുന്ന 0.5 ശതമാനത്തിന്റെ വ്യത്യാസത്തില്‍ നിന്നാണ് ഏഷ്യാനെറ്റിന്റെ ഈ കുതിച്ചുയരല്‍. അതേ സമയം വാർത്ത ചാനലുകളുടെ ആക്ടിവിസ്റ്റ് രീതിയോടുള്ള പ്രേക്ഷക എതിർപ്പും ഇത്തവണത്തെ ചാനൽ റേറ്റിങ്ങിൽ പ്രകടമായിട്ടുണ്ട്

    No comments

    Post Top Ad

    Post Bottom Ad