വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ
ദേശീയപാത ശൃംഖല ശക്തിപ്പെടുത്താൻ 74 പുതിയ തുരങ്കപാതകൾ നിർമിക്കുമെന്നു കേന്ദ്രസർക്കാർ. ഒരു ലക്ഷം കോടി രൂപ ചെലവിൽ 273 കിലോമീറ്റർ തുരങ്കപാത നിർമിക്കും. കേന്ദ്രസർക്കാർ ഇതുവരെ 35 തുരങ്കങ്ങളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. 15,000 കോടി രൂപ ചെലവിൽ 49 കിലോമീറ്റർ ദൈർഘ്യമുള്ള പാതകളാണ് പൂർത്തിയായത്. 134 കിലോമീറ്റർ വരുന്ന 69 തുരങ്കപാതകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന് 40,000 കോടി രൂപയാണ് ചെലവ്.
No comments
Post a Comment