ഭാര്യയെ കാണാൻ വീട്ടിലെത്തിയ യുവാവിന്റെ ജനനേന്ദ്രിയം ഭര്‍ത്താവ് മുറിച്ചുമാറ്റി
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടിൽ വന്ന യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭർത്താവ്. കര്‍ണാടകയിലെ ബീദറിലാണ് സംഭവം.
ബംബലാഗി ഗ്രാമത്തില്‍ ഏരപ്പ സാരെപ്പ വീർഷെട്ടിയുടെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27 കാരനായ സുനില്‍ ബാബുറാവുവിനെ വീട്ടുകാർ മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. വ്യാഴാഴ്ച യുവതിയെ കാണാൻ വീട്ടിലെത്തിയതായിരുന്നു സുനിൽ.
ജോലിയ്ക്കായി പുറത്തു പോയിരുന്ന ഏരപ്പ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന് യുവാവിനെ മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു.
സുനിലിനെ മണ്ണഖേലി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബീദറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഏരപ്പയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ബീദർ എസ് പി പ്രദീപ് ഗുണ്ടി പറഞ്ഞു.
No comments
Post a Comment