നാട്ടുകാർക്ക് ആശ്വാസമാകുന്നു ; ചാല - തോട്ടട റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു
ചാല :- റെയിൽ പാളങ്ങൾക്ക് മുകളിലൂടെ ചാല - തോട്ടട പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ ചാലക്കുന്നിൽ നിർമിക്കുന്ന നിർദ്ദിഷ്ഠ റെയിൽവേ മേൽപാലം പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ 7.02 കോടിയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ ഫണ്ടിൽ നിന്നുള്ള 1.05 കോടിയും ഉൾപ്പെടെ 8.07 കോടി രൂപയാണ് പാലം നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്. 30 മീറ്റർ നീളവും 6 മീറ്റർ കാര്യേജ്വേയും ഒരു ഭാഗത്ത് ഒരു മീറ്റർ നടപ്പാതയും ഉൾപ്പെടെ ആകെ 7 മീറ്റർ വീതിയാണ് ഉണ്ടാവുക. പാലത്തിന് 8 മീറ്റർ ഉയരവും ഉണ്ടാകും. മേൽപാലത്തിൻ്റെ ചാല ഭാഗത്തെ അനുബന്ധ റോഡ് ദേശീയപാത 66ന്റെ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡുമായി ബന്ധിപ്പി ക്കുന്നതാണ്.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ കെ.ബാലകൃഷ്ണൻ, എൻ.മിനി, ബിജോയ് തയ്യിൽ, പൊതുമരാമത്ത് എക്സിക്യുട്ടിവ് എൻജിനീയർ കെ.എം ഹരീഷ്, റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ കെ.വി മനോജ് കുമാർ, പോളിടെക്നിക് പ്രിൻസിപ്പൽ പ്രമോദ് ചാത്തംപള്ളി, എം.കെ മുരളി, സി.ലക്ഷ്മണൻ, കെ. വി ചന്ദ്രൻ, എൻ.ബാലകൃ ഷ്ണൻ, ഒ.പി രവീന്ദ്രൻ, പി.പ്രകാശൻ, രാജീവൻ കീഴ്ത്തള്ളി, ഷമീർ ബാബു, ഒ.ബാലകൃഷ്ണൻ, രാകേഷ് മന്ദമ്പേത്ത്, ജി.രാജേന്ദ്രൻ, അസ്‌ലാം പിലാക്കൽ, കെ.വി ബാബു, പൊതുമരാമത്ത് അസി. എക്സിക്യുട്ടിവ് എൻജിനീയർ കെ.ഉമാവതി എന്നിവർ സംസാരിച്ചു.
തോട്ടട-ചാല പ്രദേശങ്ങളുടെ ഏറെക്കാലത്തെ ആശങ്കയ്ക്കാണു വിരാമമാകുന്നത്. ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗവ.ഐടിഐ, വനിതാ ഐടിഐ, പോളിടെക്നിക്, ടെക്നിക്കൽ സ്കൂൾ, എസ്എൻ കോളജ്, എസ്എൻ ട്രസ്‌റ്റ് സ്കൂൾ എന്നിവയെല്ലാം സ്‌ഥിതി ചെയ്യുന്നത് തോട്ടടയിലാണ്. ചാലക്കുന്നിൽ ബസിറങ്ങുന്ന കുട്ടികൾ കാൽനടയായി റെയിൽപാളം കടന്നാണു തോട്ടടയിലേക്കു പോകുന്നത്. ചാലക്കുന്നിൽ റെയിൽപാളം കടക്കുമ്പോൾ വിദ്യാർഥികളെ ട്രെയിൻ തട്ടി ജീവഹാനി സംഭവിച്ചിട്ടുണ്ട്. അവസാനം നടന്ന സംഭവത്തിൽ ഒരു വിദ്യാർഥിനിയാണു ട്രെയിൻ തട്ടി മരിച്ചത്. കുട്ടികൾ റെയിൽപാളം മുറിച്ച് കടന്നുപോകുന്നത് ഒഴിവാക്കാൻ ഇവിടെ മേൽപാലം വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. മാറി വന്ന ജനപ്രതിനിധികളെല്ലാം മേൽപാലത്തിന് വേണ്ടി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല.
ഇപ്പോൾ മേൽപാലത്തിന്റെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി നടത്തിയപ്പോൾ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഏറെ ആശ്വാസത്തിലാണ്. മേൽപാലം വഴി വരുന്നവർക്ക് കൂത്തുപറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പ്രവേശിക്കാൻ കഴിയില്ലെന്നുള്ള പരിമിതിയുണ്ട്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
No comments
Post a Comment